ചീസ് കഴിക്കാൻ മടിയുള്ള കുട്ടികള്‍ക്കു ചീസ് സാന്റ് വിച്ച് ഉണ്ടാക്കിക്കൊടുക്കുന്നത് നല്ലൊരു വഴിയാണ്. ഇതെങ്ങനെയാണ് ഉണ്ടാക്കുകയെന്നു നോക്കൂ,കുട്ടികൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ് സാൻഡ്‌വിച്ച്. വളരെ എളുപ്പത്തിൽ ഒരു ബ്രഡ് ചീസ് സാൻഡ്‌വിച്ച് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ്-10
- സവാള-2
- തക്കാളി-2
- കുക്കുമ്പര്‍-1
- ഉരുളക്കിഴങ്ങ്-1 (വേവിച്ചു തൊലി നീക്കി കഷ്ണങ്ങളാക്കിയത്)
- ചീസ്-മുക്കാല്‍ കപ്പ് ഗ്രേറ്റ് ചെയ്തത്)
- ബട്ടര്‍-3 ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
ബ്രെഡ് രണ്ടു കഷ്ണങ്ങള്‍ വീതം എടുക്കുക. ഇതില്‍ ബട്ടര്‍ പുരട്ടുക. അരിഞ്ഞ പച്ചക്കറികള്‍ ഒരു കഷ്ണത്തിനു പുറത്തു നിരത്തുക. ഇതിനു മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് ഇടുക. മറ്റേ കഷ്ണം ബ്രെഡ് ഇതിനു മുകളില്‍ അമര്‍ത്തി വച്ച് ടോസ്റ്റ് ചെയ്‌തെടുക്കാം. ടോസ്റ്ററോ ഗ്രില്ലോ ഇല്ലെങ്കില്‍ ഒരു പാനില്‍ അല്‍പം നെയ്യു ചൂടാക്കി ഇതിനു മുകളില്‍ ഇരുപുറവും മറിച്ചിട്ടു സാന്റ്‌വിച്ച് തയ്യാറാക്കാം.