ആരോഗ്യത്തിനു ചേര്‍ന്നൊരു നല്ല ഭക്ഷണമാണ് ഓട്സ്. അസുഖമുള്ളവർക്കും ഡയറ്റ് എടുക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ഓട്സിനൊപ്പം പഴങ്ങള്‍ ചേര്‍ത്താൽ വളരെ സ്വാദിഷ്ടവും ആരോഗ്യത്തിന് നല്ലതുമാണ്. ഓട്സ് കഴിക്കാൻ മടിയുള്ളവർക്ക് ഇത് തയ്യാറാക്കി നൽകു.
ആവശ്യമായ ചേരുവകൾ
- ഓട്സ്-1 കപ്പ്
- സ്ട്രോബെറി-4
- ആപ്പിള്‍-1
- ബദാം-5
- വാള്‍നട്ട്-4
- ഉണക്കമുന്തിരി-10
- പഞ്ചസാര-1 ടീസ്പൂണ്‍
- പാല്-1 കപ്പ്
തയ്യറാക്കുന്ന വിധം
ഓട്സില്‍ പാലൊഴിച്ച് പഞ്ചസാരയും ചേര്‍ത്ത് വേവിയ്കകുക. ഇത് വെന്തു കഴിയുമ്പോള്‍ നട്സ്, ഫ്രൂട്സ് എന്നിവ ചേര്‍ത്തിളക്കുക. സ്വാദേറും ഓട്മീല്‍ ഫ്രൂട്സ് തയ്യാര്‍.