പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. സിനിമാക്കാരനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് വേഷംമാറുന്ന വിജയ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു അവർ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ട് അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാം.
ഇത് ആദ്യമായല്ല വിജയ് ഇലക്ഷന്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ വിജയുടെ ദൃശ്യങ്ങള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദ ഗോട്ട് എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ദ ഗ്രേസ്റ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതാണ്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തി ആയെന്നാണ് വിവരം. പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ തന്നെയാണ്. ചെന്നൈയിൽ വൈകാരെ ഷൂട്ടിംഗ് ആരംഭിക്കും. ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബറിൽ തിയറ്റുകളിൽ എത്തും.
Read also: ‘അളവില്ലാത്ത വിധം അനുഗ്രഹീതനാണു ഞാൻ’: ഇതിഹാസ ഗായകർക്ക് ഒപ്പമുള്ള ചിത്രവുമായി ഗായകൻ കെ. കെ. നിഷാദ്