കൊച്ചി: പോസ്റ്റ് ഓഫീസിൽ ജോലിചെയുന്നതിനിടെ കാണാതായ ജീവനക്കാരനെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന് കെ.ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററാണ് ഉണ്ണികൃഷ്ണൻ.
ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണന് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതായ വിവരം ഓഫീസിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസിന്റെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
Read also :ഏഴു വയസ്സുകാരനെ ബെൽറ്റിനടിച്ചും പച്ചമുളക് കഴിപ്പിച്ചും രണ്ടാനച്ഛന്റെ ക്രൂരമർദനം: കൂട്ടുനിന്ന് അമ്മ