ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ അജ്ഞാതൻ സ്ഫോടകവസ്തുവുമായി പ്രവേശിച്ചതായി സംശയം. ആരോ സ്‌ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പോലീസ് കോൺസുലേറ്റ് വളയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാളിൽ നിന്നും സ്‌ഫോടക വസ്തു കിട്ടിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കോൺസുലേറ്റിന് ചുറ്റുമുള്ള പ്രദേശങ്ങൾ അടച്ച് സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സമീപമുള്ള രണ്ട് മെട്രോ ലൈനുകളിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി പാരീസ് ട്രാൻസ്പോർട്ട് കമ്പനിയായ RATP എക്സിൽ കുറിച്ചു. അജ്ഞാതൻ സ്ഫോടകവസ്തുവുമായി ഉള്ളിൽ പ്രവേശിച്ചത് ഒരു വ്യക്തി കണ്ടതായാണ് വിവരം. ഇതോടെയാണ് പരിശോധന നടന്നതും ഇയാളെ അറസ്റ്റ് ചെയ്തതും. അറസ്റ്റിലായ ആളിന്റെ പേര് പുറത്തു വിട്ടിട്ടില്ല.