ഉച്ചയൂണിന്റെ രുചികൂട്ടാൻ എളുപ്പത്തിലൊരു പപ്പായ സാമ്പാര്‍

സാമ്പാർ എന്ന് കേട്ടിട്ടുണ്ടാകും, എന്നാലും എന്താണ് ഈ പപ്പായ സാമ്പാർ എന്ന് ചിന്തിക്കുകയാണോ? അത്ഭുതപെടാൻ ഒന്നുമില്ല. വളരെ എളുപ്പത്തില്‍ ആരോഗ്യകരമായ രീതിയില്‍ പപ്പായകൊണ്ട് തയ്യറാക്കുന്ന സാമ്പാർ ആണ് പപ്പായ സാമ്പാർ. നാട്ടിന്‍ പുറങ്ങളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് പപ്പായ.

ആവശ്യമായാ ചേരുവകൾ

  • പപ്പായ- ഒന്ന് ചെറുത്
  • ചുവന്നുള്ളി- നൂറ് ഗ്രാം
  • പച്ചമുളക്- മൂന്നെണ്ണം
  • തുവരപ്പരിപ്പ്- നൂറ് ഗ്രാം
  • മഞ്ഞള്‍പ്പൊടി-പാകത്തിന്
  • പുളി- നെല്ലിക്ക വലിപ്പം
  • സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം.

ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്‍പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്. സാമ്പാര്‍ പൊടിയുടെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്.