ബ്രഡ് വെറുതേ കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല. ബ്രെഡിൽ മറ്റെന്തെങ്കിലും ചേർത്തോ അല്ലെങ്കിൽ ഫ്ലേവേയ്ഡ് ബ്രെഡുകളോ കഴിക്കാൻ ആണ് താല്പര്യം. ഇതിനൊരു പരിഹാരമായി ഒരു ബനാന ബ്രഡ് തയ്യറാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബനാന ബ്രഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- നന്നായി പഴുത്ത പഴം- 3 എണ്ണം
- വെണ്ണ- കാല്‍ക്കപ്പ്
- പഞ്ചസാര- 1 കപ്പ്
- മുട്ട- 1 എണ്ണം
- വാനിസ എസ്സന്‍സ്-1 ടീസ്പൂണ്‍
- ബേക്കിംഗ് സോഡ- 1 ടീസ്പൂണ്‍
- ഉപ്പ്- 1 നുള്ള്
- മൈദ- ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
മൈക്രോവേവ് ഓവന്‍ ചൂടാക്കി ഓവനില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള പാത്രത്തില്‍ വെണ്ണ പുരട്ടി വെയ്ക്കുക. മറ്റൊരു പാത്രത്തില്‍ പഴം ഉടച്ചെടുത്ത് അതിലേക്ക് വെണ്ണ ഉരുക്കിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര, മുട്ട, വാനില എസ്സന്‍സ്, മൈദ എന്നിവ നന്നായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഓവന്‍ ചൂടാക്കി ഒരു മണിക്കൂര്‍ ഇത് ഓവനില്‍ വെച്ച് വേവിച്ചെടുക്കുക. ഒരു മണിക്കൂറിനു ശേഷം ഓവനില്‍ നിന്നും മാറ്റി തണുപ്പിക്കാന്‍ വെയ്ക്കുക. കുട്ടികള്‍ക്ക് ആവശ്യാനുസരണം മുറിച്ച് നല്‍കാം.