കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് പിസ. പിസ തയ്യറാക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുന്നവർക്ക് പിസ സോസുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ബ്രഡ് പിസ തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്-8 കഷ്ണം
- ബട്ടര്‍ ഉപ്പില്ലാത്തത്-2 ടീസ്പൂണ്‍
- സവാള-1
- തക്കാളി-1
- ക്യാപ്സിക്കം-1
- പിസ സോസ്-അര കപ്പ്
- ഗ്രേറ്റ് ചെയ്ത ചീസ്-അര കപ്പ്
- ഉപ്പ്
തയ്യറാക്കുന്ന വിധം
ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടര്‍, പിസ സോസ് എന്നിവ പുരട്ടുക. ഇതിനു മുകളില്‍ പച്ചക്കറികള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞതു വയ്ക്കുക. ഇതിനു മുകളിലായി ഗ്രേറ്റ് ചെയ്ത ചീസും വയ്ക്കുക, മൈക്രോവേവ് 250 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കുക. ഇതില്‍ പിസ ബ്രെഡ് കഷ്ണങ്ങള്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്തെടുക്കുക. ബ്രെഡ് പിസ തയ്യാര്‍. കരിക്കിന് വെള്ളം കൊണ്ട് സുനന്ദിനിയുണ്ടാക്കൂ