സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവർച്ച: ഒരു കോടി രൂപയുടെ പണവും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. മോഷ്ടാവ് വീടിന്റെ അടുക്കള വഴിയാണ് അകത്തു കയറിയത്.

രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാകാം കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read also: Bigg Boss Malayalam Season 6: ‘സഭ്യമല്ലാത്ത ആംഗ്യം കാണിച്ചു’: പവർ ടീം അംഗത്തിന് കർശന താക്കിതുമായി ബിഗ്ബോസ്