മധുരപ്രിയർക്ക് പ്രിയപ്പെട്ട ഒന്നാണ് ഹല്‍വ. വ്യത്യസ്ത രുചികളിൽ ഹൽവ തയ്യറാക്കാം. പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന ഹല്‍വയില്‍ ക്യാരറ്റ് ഹല്‍വ ഏറെ പ്രസിദ്ധമാണ്. ക്യാരറ്റ്കൊണ്ട് മാത്രമല്ല ബീറ്ററൂട് ഉപയോഗിച്ചും ഹൽവ തയ്യറാക്കാം. തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീറ്റ്‌റൂട്ട്-പകുതി
- പാല്‍-2 കപ്പ്
- പഞ്ചസാര-അരക്കപ്പ്
- ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
- നെയ്യ്-3 ടീസ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്
- ഉണക്കമുന്തിരി
- ബദാം
- കണ്ടെന്‍സ്ഡ് മില്‍ക്
തയ്യറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് കഴുകി തൊലി കളയുക. ഇത് ഗ്രേറ്റ് ചെയ്‌തെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കാണം. ഇതില്‍ നട്‌സ് ചേര്‍ത്തിളക്കി മൂപ്പിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കണം. ഇതേ പാനില്‍ ബീറ്റ്‌റൂട്ട് ഇട്ട് ഇളക്കുക. പിന്നീട് പാല്‍ ഒഴിച്ചിഴളക്കണം. പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയും ഇതില്‍ ചേര്‍ത്തിളക്കുക. അല്‍പം കണ്ടെന്‍സ്ഡ് മില്‍കും ചേര്‍ക്കാം.
ഇത് നല്ലപോലെ ഇളക്കി ഹല്‍വ പരുവത്തിലാകുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന നട്‌സ്, ബദാം, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാര്‍.