Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എത്ര ചുമച്ചാലും കഫം പുറത്തു വരില്ല, തൊണ്ടകുത്തിയുള്ള ചുമയും: കോവിഡിന് ശേഷമുള്ള ചുമയെ സൂക്ഷിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 12:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉള്ളിൽ നിന്നും കഫം, പുക, പൊടി, തുടങ്ങിയവയെല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിൻ്റെ പ്രതിരോധ പ്രവർത്തനമാണ് ചുമ. ചുമ ശരിക്കും രണ്ടു തരമുണ്ട്. കഫ ചുമയും വരണ്ട ചുമയും. തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്ന തോന്നൽ ആകും കഫച്ചുമയ്ക്ക്. കഫത്തോട് കൂടിയുള്ള ചുമയാണ് ഉള്ളതെങ്കിൽ നിങ്ങൾ ചുമയ്ക്കുമ്പോൾ ഇത് മൂക്ക്, തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ പുറന്തള്ളുകയും ചെയ്യും. എന്നാൽ ഇതിനു വിപരീതമായി നിങ്ങൾക്ക് വരണ്ട ചുമയാണ് ഉള്ളതെങ്കിൽ ഇത് കഫത്തെ പുറന്തള്ളുകയില്ല.

ശ്വാസകോശ നാളി, തൊണ്ട, തുടങ്ങിയ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫം വരണ്ടതായി മാറുമ്പോഴാണ് സാധാരണഗതിയിൽ നിങ്ങൾക്ക് വരണ്ട ചുമയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നത്. സ്വാഭാവികമായി തൊണ്ടയുടെ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഇക്കിളിപ്പെടുത്തലുകളും കരകരപ്പും ഒക്കെയാണ് ഇത്തരത്തിൽ ഒരാളെ ചുമക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും ചുമക്കുമ്പോൾ ഒട്ടുംതന്നെ കഫം പുറത്തേക്ക് വരികയും ഇല്ല. വരണ്ട ചുമ ഉണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. അവയിൽ ചിലത് ഏതൊക്കെയാണെന്ന് അറിയാം.

വരണ്ട ചുമയുടെ കാരണങ്ങൾ

  • ചിലർക്ക് ആസ്ത്മ, ഗ്യാസ്ട്രോ-ഓസോഫേഷ്യൽ റിഫ്ലക്സ് തുടങ്ങിയ രോഗങ്ങൾ മൂലം ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്
  • അമിതമായ പുകവലി പലപ്പോഴും വരണ്ട ചുമയിലേക്ക് നയിക്കും
  • നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ, പൂമ്പൊടി, പൊടിപടലങ്ങൾ അല്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ രോമങ്ങൾ തുടങ്ങിയവ ശ്വസിക്കുന്നത് കാരണം അലർജി ഉണ്ടാവുകയും ഇത് വരണ്ട ചുമയിലേക്ക് നയിക്കുകയും ചെയ്യും
  • അപ്പർ എയർവേ സിൻഡ്രോം എന്നറിയപ്പെടുന്ന രോഗലക്ഷണം ഉള്ളവർക്ക് വരണ്ട ചുമ സാധാരണമാണ്
  • ശ്വാസനാളത്തിലെ വീക്കത്തിന് കാരണമാകുന്ന ലാറിഞ്ചൈറ്റിസ് രോഗവും ഇതിന് വഴിയൊരുക്കും. ഈ രോഗമുണ്ടെങ്കിൽ കാലക്രമേണ നിങ്ങളുടെ ശബ്ദത്തിനും മാറ്റം വന്നേക്കാം.
  • കൃത്യമായ ഉറക്കം ലഭിക്കാത്ത ആളുകൾക്കും ഉറക്കത്തിൽ കൂർക്കം വലിക്കുന്ന സ്വഭാവം ഉള്ളവർക്കും വരണ്ട ചുമയുടെ ലക്ഷണങ്ങൾ ഉണ്ടാകാനിടയുണ്ട്
  • ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
  • ചില മരുന്നുകളുടെ പാർശ്വഫലമായി ഇത് ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഉയർന്ന രക്തസമ്മർദ്ദത്തിന് നിർദ്ദേശിക്കപ്പെടുന്ന മിക്ക ACE ഇൻഹിബിറ്ററുകളുടെ പാർശ്വഫലമായി ഇത് പ്രകടമാകാറുണ്ട്

ചുമയ്ക്ക് വീട്ടു വൈദ്യം

  • ചൂട് വെള്ളത്തിൽ ഉപ്പ് ചേർത്ത് ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ചേർത്ത് വായിൽ കൊള്ളുന്നത് തൊണ്ട വേദനയ്ക്കും വരണ്ട ചുമയ്ക്കും കാരണമാകുന്ന അസ്വസ്ഥതകൾക്ക് എതിരേ ആശ്വാസം പകരാൻ നല്ലതാണ്
  • നിങ്ങളുടെ മുറിയിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് വരണ്ട ചുമയുടെ ലക്ഷണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. നിങ്ങൾ നിൽക്കുന്ന അന്തരീക്ഷ വായുവിൽ ഈർപ്പം കൂടുതൽ ഉള്ളത് വരണ്ട ചുമയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കും.
  • ചുമയുള്ളപ്പോൾ ആവി പിടിക്കുന്നത് വളരെയധികം നല്ലതാണ്. തുളസി, അയമോദകം, ഇഞ്ചി തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ചേർത്ത് ആവി കൊള്ളുന്നത് കൂടുതൽ ഗുണം ചെയ്യും.
  • വരണ്ട ചുമയെ നേരിടാനും തൊണ്ടയിലെ അസ്വസ്ഥതകൾ ശമിപ്പിക്കുന്നതിനുമായി ഇടയ്ക്കിടെ കുറച്ച് തേൻ കഴിക്കുന്നത് നല്ലതാണ്. പണ്ടുമുതലേ ചുമയ്ക്കുള്ള ഒരു ഫലപ്രദമായ പരിഹാരമായി തേൻ ഉപയോഗിച്ചുവരുന്നുണ്ട്.
  • നമുക്ക് ചുറ്റുമുള്ള പല ഔഷധ സസ്യങ്ങൾക്കും ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇവയുടെ ഉപയോഗവും നിങ്ങളുടെ തൊണ്ടയിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
  • തുളസി കുരുമുളക് ഇരട്ടിമധുരത്തിൻ്റെ വേര് മഞ്ഞൾ വെളുത്തുള്ളി തുടങ്ങിയ ചേരുവകൾ വായിലിട്ടു ചവയ്ക്കുന്നതും ഇതിൻറെ നീര് പിഴിഞ്ഞ് കുടിക്കുന്നതും വരണ്ട ചുമയുടെ ലക്ഷണങ്ങൾ കുറയ്ക്കും.
  • ധാരാളം ദ്രാവകങ്ങൾ കുടിക്കുക : വരണ്ട ചുമയുടെ ലക്ഷണങ്ങൾ നിങ്ങൾക്ക് കൂടുതലാണെങ്കിൽ ദ്രാവകങ്ങൾ കൂടുതൽ കുടിക്കുന്നത് വളരെ നല്ലതാണ്. ജലാംശം ആവശ്യത്തിന് നൽകുന്നത് നിങ്ങളുടെ തൊണ്ടയെ നനവുള്ളതായി നിലനിർത്താൻ സഹായിക്കും. അങ്ങനെയെങ്കിൽ ഇതിൻ്റെ ലക്ഷണങ്ങൾ നിങ്ങളെ അത്ര അലോസരപ്പെടുത്തുന്ന രീതിയിലുള്ളതായി മാറുകയില്ല. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ലക്ഷ്യമിടുക
  • പൈനാപ്പിളിൽ കാണപ്പെടുന്ന എൻസൈമാണ് ബ്രോമെലൈൻ. വീക്കം, തൊണ്ടയിലെ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിന് ഉണ്ട്.
  • നിങ്ങളുടെ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന ആരോഗ്യകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. ഇവയുടെ ആരോഗ്യകരമായ ബാലൻസ് നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്തുക മാത്രമല്ല, രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി നിങ്ങൾക്ക് അണുബാധയുടെ ലക്ഷണങ്ങളെയും ചെറുക്കാൻ കഴിയും. പ്രോബയോട്ടിക്സ് മിക്ക മരുന്നുകടകളിലും ഒരു ഭക്ഷണ സപ്ലിമെന്റായി ലഭ്യമാണ്. അതല്ലെങ്കിൽ തൈരിൽ ഇവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണപദാർത്ഥം കൂടുതൽ കഴിക്കുന്നത് വഴി നിങ്ങൾക്കിത് കണ്ടെത്താം.
  • നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ വിറ്റാമിൻ സി പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും കൂടുതൽ കഴിക്കാം. 3-4 ആഴ്ചയിൽ കൂടുതൽ ചുമ നിൽക്കുന്നുണ്ടെങ്കിൽ മെഡിക്കൽ ഹെല്പ് തേടുക.

ReadAlso:

‘ഷേക്ക് ഹാൻഡ്’ കൊടുക്കുമ്പോൾ ‘ഷോക്ക്’ അടിക്കാറുണ്ടോ? കാരണമിതാണ് | Shake Hand

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം

രാത്രിയിൽ പല്ലു തേയ്ക്കാൻ മടിയാണോ ? എങ്കിൽ ഇത് അറിയാതെ പോവരുത് !

ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം ഏതാണ്?

ആയുർവേദത്തിലൂടെ കാഴ്ചശക്തി എങ്ങനെ മെച്ചപ്പെടുത്താം?

Tags: DRY COUGH HOME REMEDIESDRY COUGHDRY COUGH AFTER COVID

Latest News

‘സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല’; 1989ലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി.ദേവദാസ്

കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

‘ആനകളെ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികളോട് പറയണം’: ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പോസ്റ്റ്

യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു; ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകൾ; ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.