ലോകത്തു എവിടെയാണെങ്കിലും ഒരു ചായ നിർബന്ധം ഉള്ളവരുണ്ടായിരിക്കും. ഒരു ഗ്ലാസ് ചായ കിട്ടിയാൽ മനസ്സ് നിറയുന്നവരായിരിക്കും പലരും. അത് ഇനി ചൂടോ മഴയോ എന്നൊന്നുമില്ല, ഒരു ചായ നിർബന്ധമാണ്. ചായ പ്രേമികൾക്ക് ഒരുഗ്രൻ മസാല ചായയാവാം.
ആവശ്യമായ ചേരുവകൾ
- കുരുമുളക്-അര ടീസ്പൂണ്‍
- ഇഞ്ചി-1 കഷ്ണം
- ഏലയ്ക്ക-2
- കറുവാപ്പട്ട-ഒരു കഷ്ണം
- ഗ്രാമ്പൂ-2
- ജാതിയ്ക്ക-ഒരു ചെറിയ കഷ്ണം
തയ്യറാക്കുന്ന വിധം
മസാലകള്‍ ഒരുമിച്ച് പൊടിച്ചെടുക്കുക. പാകത്തിനു വെള്ളമെടുത്ത് തിളപ്പിച്ച് തേയിലപ്പൊടിയിടുക. ഇതിനൊപ്പം പൊടിച്ചെടുത്ത മസാലപ്പൊടിയിടുക. ഇതു നല്ലപോലെ തിളച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുക്കുക. പാകത്തിന് പാല്, പഞ്ചസാര എന്നിവ ചേര്‍ത്തുപയോഗിയ്ക്കാം. പാലില്ലാതെയും ഇത് ഉപയോഗിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു കൂടുതല്‍ ഗുണം ചെയ്യും. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍