യീസ്റ്റ്, ഹോപ്‌സ്, മറ്റ് ഫ്ലേവറിംഗ് എന്നിവ ഉപയോഗിച്ച് ധാന്യങ്ങൾ ചേർത്ത് പുളിപ്പിച്ചന് ബിയർ ഉണ്ടാക്കുന്നത് മിക്ക തരം ബിയറുകളിലും 4-6% ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ബിയർ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് ഗവേഷകർ പറയുന്നത്. ബിയർ പൊതുവെ യാതൃവിധ തരത്തിലുള്ള ഗുണവും ചെയ്യില്ല എന്നാണ് പലരുടെയും ധാരണ. എന്നാൽ ബിയറിൽ നമ്മുടെ ശരീരത്തിനാവശ്യമായ ചില ഘടകങ്ങൾ അടങ്ങിയുട്ടുണ്ട്
12 ഔൺസ് (355 മില്ലി) സ്റ്റാൻഡേർഡ് ബിയർ ,ലൈറ്റ് ബിയർ (1 ട്രസ്റ്റഡ് സോഴ്സ്) എന്നിവ താരതമ്യം ചെയ്യുമ്പോൾ മനസിലാക്കാൻ കഴിയുന്നത് രണ്ട് തരത്തിലും ചെറിയ അളവിൽ പൊട്ടാസ്യം, കാൽസ്യം, തയാമിൻ, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ബി വിറ്റാമിനുകളും, ധാതുക്കളും ധാന്യങ്ങളിൽ നിന്നും യീസ്റ്റിൽ നിന്നും ലഭ്യമാകും. ബിയറിൽ ചെറിയ അളവിൽ മൈക്രോ ന്യൂട്രിയൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ വളരെ ചെറിയ തോതിൽ പഴങ്ങളുടെയും, പച്ചക്കറികളുടെയും ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇവ പൂർണ്ണമായും ശരീരത്തിന് ഗുണകരമാണെന്ന് പറയാൻ കഴിയില്ല
ബിയറിന്റെ ഗുണങ്ങൾ എന്തെല്ലാം?
- മിതമായ അളവിൽ ബിയറും മദ്യവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും
- ഷുഗർ കുറയ്ക്കുന്നു. ബിയർ മിതമായ അളവിൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ തടയും
- ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നു
- ഭാരം നിയന്ത്രിക്കുന്നു
ബിയർ കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്തെല്ലാം?
മരണ സാധ്യത വർധിപ്പിക്കുന്നു
അമിതമായ ബിയറിന്റെ ഉപയോഗ്യം മരണത്തിനു വരെയേ കരണമായേക്കാം. നിരവധി രോഗങ്ങളും പിടിപെടും
അടിമത്വം
രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ കുടിച്ചില്ലെങ്കിൽ ശരിയാകില്ല എന്ന തോന്നുന്നത് പോൽ മദ്യത്തിന് അടിമയായാൽ അവ ഒഴിവാക്കാൻ കഴിയാതെ വരും
വിഷാദം
അമിതാസക്ത്തി വിഷാദം, സമ്മർദ്ദം, ആംഗ്‌സൈറ്റി എന്നിവയിലേക്ക് നയിക്കും
ലിവർ
പ്രതിദിനം 30 ഗ്രാമിൽ കൂടുതൽ ബിയർ കുടിക്കുന്നത് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ വരുന്നതിനു കാരണമാകുന്നു
ക്യാൻസർ
അമിത മദ്യപാനം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും
ബിയർ കുടിക്കുന്നത് നല്ലതാണോ?
വളരെ ചെറിയ അളവിൽ ബിയർ കുടിക്കുന്നത് നല്ലതാണു. എന്നാൽ അമിത മദ്യപാനം, വിഷാദം, കരൾ രോഗം, കാൻസർ, മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
മദ്യപാനം ചില ഗുണങ്ങൾ നൽകുമെങ്കിലും, പഴങ്ങളും പച്ചക്കറികളും നല്കുന്നയത്രയും ധാതുക്കളോ, വിറ്റാമിനുകളോ നൽകില്ല.
സ്റ്റാൻഡേർഡ് ബിയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ലൈറ്റ് ബിയറിൽ സമാനമായ അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു
ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കുറഞ്ഞ ആൽക്കഹോൾ ബിയർ കുടിക്കുന്നത് റീഹൈഡ്രേഷൻ മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു എന്നാൽ മദ്യം പേശികളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്ന് തെളിഞ്ഞിട്ടുണ്ട് ബിയർ ആരോഗ്യത്തിനു പൂർണ്ണമായും ഗുണകരമല്ല. പരിമിതമായാ അളവിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ബിയർ