കബാബ് എന്നു കേൾക്കുമ്പോൾ നോൺവെജ് കബാബ് ആയിരിക്കും മനസ്സിൽ വരുന്നത്. സവഭാവികമാണ്, പലരും നോണ്‍ വെജ് കബാബ് ആയിരിക്കും കഴിച്ചിട്ടുണ്ടാവുക. കാരണം കബാബുകളില്‍ കൂടുതലും നോണ്‍ വെജാണ് പ്രശസ്തം. എന്നാൽ വെജിറ്റേറിയന്‍ കബാബുകളുമുണ്ട്. ഇതിലൊന്നാണ് സോയ കബാബ്. നോൺ കഴിക്കാത്തവർക്ക് തയ്യറാക്കി കൊടുക്കാം പറ്റുന്ന ഒരൈറ്റമാണ് ഇത്. തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സോയ ചങ്‌സ്-10
- സവാള-1
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- തൈര്-2 ടീസ്പൂണ്‍
- പച്ചമുളക്-4
- മുളകുപൊടി-അര ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
സോയ ചങ്‌സ് 10 മിനിറ്റു നേരം ചൂടുവെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കണം. സോയയില്‍ ഇഞ്ചി-വെളുത്തുള്ളി പേസറ്റ്, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. സവാള, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്തരച്ച് പേസ്റ്റുണ്ടാക്കുക. ഇത് തൈരില്‍ കലര്‍ത്തുക. ബാക്കിയുള്ള മസാലപ്പൊടികളും ഇതില്‍ കലര്‍ത്തുക. ഇത് സോയക്കു മുകളില്‍ പുരട്ടി വയ്ക്കുക. മൈക്രോവേവ് 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യണം. ഒരു ബേക്കിംഗ് ട്രേയില്‍ സോയ വച്ച് അല്‍പം എണ്ണ കൊണ്ട് ബ്രഷ് ചെയ്യുക. ഇത് 10 മിനിറ്റു നേരം ഗ്രില്‍ ചെയ്യുക. എല്ലാ വശവും നല്ലപോലെ ബേക്ക് ചെയ്യണം. ചൂടോടെ കഴിയ്ക്കാന്‍ സോയ കബാബ് തയ്യാര്‍.