തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല എന്ന് പറയുന്നവർക്ക് വേണ്ടി ഈ ലെമൺ ടീ പരീക്ഷിച്ചു നോക്കു. തടി കുറയ്ക്കാന്‍ മാത്രമല്ല, ചെറുനാരങ്ങ ചേര്‍ത്ത് ചായ കുടിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ ലെമണ്‍ ടീ വളരെ നല്ലതാണ്. ചെറുനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമാണ്.
ആവശ്യമായ ചേരുവകൾ
- തേയിലപ്പൊടി-ഒരു ടീസ്പൂണ്‍
- ചെറുനാരങ്ങ-1
- കറുവാപ്പട്ട-ചെറിയ കഷ്ണം
- തേന്‍-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ തേയിലപ്പൊടി, കറുവാപ്പട്ട എന്നിവയിട്ടു തിളപ്പിയ്ക്കണം. തേയില ഊറ്റിയെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. തേനും ചേര്‍ക്കാം. ലെമണ്‍ ടീ തയ്യാര്‍.
തടി കുറയ്ക്കണമെങ്കില്‍ ഇത് കുറച്ചു നാള് അടുപ്പിച്ചു പരീക്ഷിച്ചു നോക്കൂ.