ദുബൈ: മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിന്റെ യു.എ.ഇയിലെ പൂർവവിദ്യാർഥി സംഘടനയുടെ 30ാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘അമേസിങ് 30’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഏപ്രിൽ 28ന് ദുബൈ ദേരയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ രാവിലെ പത്ത് മണി മുതൽ ആരംഭിക്കും. വളരെയേറെ പ്രത്യേകതകളോടെയാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നതെന്ന് പ്രസിഡന്റ് സിബി ജോസഫ്, ജനറൽ സെക്രട്ടറി ബാലമുരളി, ട്രഷറർ നെവിൻ എന്നിവർ അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം ജോൺ ഇമ്മാനുവേൽ, മാത്യു കാവാലം, ഗിരീഷ് കെ. വാര്യർ, ബിനു എസ്, ഫസൽ പ്രതീക്ഷ, സോഫിയ മുഹമ്മദ്, കൃഷ്ണകുമാർ കെ.കെ, അശോക് ഗോപിനാഥ്, മനു സിദ്ധാർഥ്, ദേവി മനു, അനൂപ് എസ്, ചിത്ര ഹർഷൻ, നിഹിത ഉജ്ജ്വൽ എന്നിവർ പങ്കെടുത്തു. എട്ടോളം വിവിധ കമ്മിറ്റികൾ രൂപീകരിക്കുകുയും ചെയ്തു. പരിപാടിയുടെ കൺവീനറായി ദീപ്തി, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായി ജിതിൻ റോയി, അശ്വിൻ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനറായി ലിഷി, സ്പോൺസർഷിപ് കമ്മിറ്റി കൺവീനറായി ബാലമുരളി, സിയാദ്, ലൈറ്റ് ആൻഡ് സൗണ്ടിനായി ദിനു, മീഡിയ ആൻഡ് പ്രമോഷൻ കമ്മിറ്റി ആയി അശ്വിൻ, ജിബിൻ, അരുൺ വിജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു