Bigg Boss Malayalam Season 6: സിബിനെ നിർത്തിപ്പൊരിച്ചു മോഹൻലാൽ: ചിരി അടക്കിവെച്ചു ജാസ്മിൻ: പ്രമോ വീഡിയോ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പുതിയൊരു വീക്കെൻഡ് വന്നെത്തിയിരിക്കുകയാണ്. മോഹൻലാൽ എത്തുന്ന ഈ എപ്പിസോഡിൽ കഴിഞ്ഞ ഒരാഴ്ച ബി​ഗ് ബോസ് വീട്ടിൽ നടന്ന എല്ലാ സംഭവങ്ങളുടെയും വിശകലനവും വിശദീകരണങ്ങളും നടപടികളും ഒക്കെയാകും നടക്കുക. അത്തരത്തിൽ കഴിഞ്ഞ ദിവസം ജാസ്മിന് നേരെ സിബിൻ മോശപ്പെട്ട ആം​ഗ്യം കാണിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്യുകയാണ് മോഹൻലാൽ ഇന്ന്.

പ്രമോ വീഡിയോയിൽ ആണ് സിബിനെതിരെ മോഹൻലാൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. “ക്വാളിറ്റി ഇല്ലാത്ത ആൾക്കാർ അവിടെ ഉണ്ടെന്ന് തോന്നുന്നുണ്ടോ. നിങ്ങൾ ക്വാളിറ്റി ഉള്ള ആളാണോ ഇല്ലാത്ത ആളാണോ”, എന്നാണ് സിബിനോട് മോഹൻലാൽ ചോദിക്കുന്നത്. എന്നാൽ താനല്ല തന്റെ ക്വാളിറ്റി പറയേണ്ടുന്നത് എന്നാണ് സിബിൻ നൽകിയ മറുപടി. എന്നാൽ ഞാൻ ക്വാളിറ്റി പറയട്ടേ എന്ന് മോഹൻലാലും ചോദിക്കുന്നുണ്ട്.

വീട്ടിൽ ഇങ്ങനെ ആം​ഗ്യം കാണിക്കുമോ എന്നും മോഹൻലാൽ സിബിനോട് ചോദിക്കുന്നുണ്ട്. മോഹൻലാൽ സിബിനെ നിർത്തിപ്പൊരിക്കുന്നത് കണ്ട് ചിരിവന്നിട്ടും അതടക്കി വച്ചിരിക്കുന്ന ജാസ്മിനെ പ്രമോ വീഡിയിൽ കാണാം. പിന്നാലെ സിബിന് ശിക്ഷ ഉണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. എന്താകും ആ ശിക്ഷ എന്നറിയാൻ രാത്രി 9 മണി വരെ കാത്തിരിക്കേണ്ടി വരും.