ചെന്നൈ: തമിഴ്നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
വെള്ളിയാഴ്ച വിജയ് വോട്ടു ചെയ്യാനായി നീലാങ്കരയിലെ ബൂത്തിലെത്തിയപ്പോൾ വൻ ജനക്കൂട്ടം തടിച്ചുകൂടി. വോട്ടു ചെയ്യാനെത്തിയപ്പോൾ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചെന്നും ഇത്ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
ഒരു സാമൂഹിക പ്രവര്ത്തകൻ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.