ആലുവ: രാജ്യത്തുടനീളം സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒല ഇലക്ട്രിന്റെ ഇന്ത്യയിലെ 500-ാമത്തെ സര്‍വീസ് സെന്റര്‍ ആലുവയില്‍ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വിസ് സെന്ററാണ് ആലുവയിലേത്. വില്‍പ്പനാനന്തര സേവനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഒറ്റത്തവണ പരിഹാര കേന്ദ്രമായാണ് സർവിസ് സെൻ്ററുകൾ പ്രവര്‍ത്തിക്കുക. ഉപഭോക്താവ് ഡോ. അൻഫാൽ ഹബീബ്, വ്ലോഗർ മെറിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
”ഒലയില്‍, ഉപഭോക്തൃ സംതൃപ്തിയും ഉടമസ്ഥാവകാശ അനുഭവവും വര്‍ധിപ്പിക്കുന്നതിനാണ് തങ്ങളുടെ പരമമായ മുന്‍ഗണനയെന്നും ഇന്ത്യയിലുടനീളം ശക്തമായ സേവന ശൃംഖല ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രധാന സംഗതിയാണിതെന്നും’ 500-ാമത് സര്‍വീസ് സെന്റര്‍ ഉദ്ഘാടന നാഴികക്കല്ലിനെക്കുറിച്ച് ഒല വക്താവ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധ്യമായതെല്ലാം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുകയെന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള സേവന വാഗ്ദാനത്തിന്റെ സാക്ഷ്യമാണെന്നും വില്‍പ്പനാനന്തര സേവന ശൃംഖല ശക്തിപ്പെടുത്തുന്നത് തുടരുമെന്നും വക്താവ് അറിയിച്ചു.
500-ാമത് സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനി കൊച്ചിയില്‍ കമ്യൂണിറ്റി റൈഡും സംഘടിപ്പിച്ചു. ഞായറാഴ്ച ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സൗജന്യ സ്‌കൂട്ടര്‍ പരിശോധന നടത്തും.
ഒല ഇലക്ട്രിക് അടുത്തിടെ മാസ്-മാര്‍ക്കറ്റ് സെഗ്മെന്റിന്റെ ഭാഗമായി എസ്‌വണ്‍ എക്‌സ് പോര്‍ട്ട്ഫോളിയോയ്ക്ക് പുതിയ വിലകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ (2 kWh, 3 kWh, 4 kWh) ലഭ്യമാണ്. സ്‌കൂട്ടറിന് ഇപ്പോള്‍ യഥാക്രമം 69,999, 84,999, 99,999 എന്നിങ്ങനെയാണ് വില. ഡെലിവറികള്‍ അടുത്തയാഴ്ച ആരംഭിക്കും. എസ് വണ്‍ പ്രൊ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്ലസ് എന്നിവയുടെ വില യഥാക്രമം 1,29,999, 1,04,999, 84,999 എന്നിങ്ങനെ കമ്പനി പരിഷ്‌കരിച്ചു.
ഒല ഇലക്ട്രിക് എട്ട് വര്‍ഷം/ 80,000 കിലോമീറ്റര്‍ എക്‌സ്റ്റെന്‍ഡഡ് ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ വാറന്റി തെരഞ്ഞെടുക്കാനും 4,999 രൂപ പ്രാരംഭ വിലയില്‍ 125,000 കിലോമീറ്റര്‍ വരെ ഉയര്‍ന്ന പരിധി വര്‍ധിപ്പിക്കാനും കഴിയും. ഒല ഇലക്ട്രിക് 3KW ന്റെ പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജര്‍ ആക്സസറിയും അവതരിപ്പിച്ചു. അത് 29,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.