ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ബാങ്ക് വായ്പ തിരിച്ചടക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാർക്കും പൊള്ളലേറ്റിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാല്‍ പിന്നീട് സാമ്ബത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവര്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
70% പൊള്ളലേറ്റ ദീപയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദീപയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ ബിനോയ്, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു. 45% പൊള്ളലേറ്റ വനിതാ പോലീസ് ഓഫീസറെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.