കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹര്‍ഷീന വീണ്ടും ശസ്ത്രക്രിയ. അടുത്ത മാസമാണ് ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷീനയെ ദുരിതത്തിലാക്കിയത്.
വയറ്റില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തിട്ടും ആരോഗ്യപ്രശ്നങ്ങള്‍ ഹര്ഷിനയ വിടാതെ പിന്തുടരുകയാണ്. വയറിനുള്ളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് വീണ്ടും ശസ്ത്രക്രീയ. അടുത്ത മാസം 11 നാണ് അഞ്ചാമത്തെ ശസ്ത്രക്രിയക്ക് വിധേയേയാകേണ്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്ന് പോലിസ് കണ്ടെത്തിരുന്നു. 2 ഡോക്ടര്‍മാരും, 2 നഴ്സുമാരെയും പ്രതി ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.