ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടി സണ്‍റൈസേഴ്സ് ഹൈദരബാദ് താരം ട്രാവിസ് ഹെഡ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പതിനാറ് പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി അടിച്ചത്.
32 പന്തില്‍ 89 റണ്‍സ് നേടിയ താരം കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്റ്റബ്സിന് ക്യാച്ച് നല്കി മടങ്ങി. 6 സിക്സും 11 ഫോറും അടങ്ങിയതായിരുന്നു ഹെഡിന്റെ ഇന്നിങ്ങ്സ്. നിലവില്‍ സണ്‍റൈസേഴ്സ് 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന നിലയിലാണ്.
രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണര്‍ യശ്വസി ജയ്സ് വാളിന്റെ പേരിലാണ് ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്നെതിരെ പതിമൂന്ന് പന്തില്‍ നിന്നായിരുന്നു യശ്വസിയുടെ നേട്ടം.
രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറി കെഎല്‍ രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും പേരിലാണ്. ഡല്‍ഹി ക്യാപിറ്റല്‍ സിനെതിരായ മത്സരത്തിലാണ് പതിനാല് പന്തില്‍ നിന്ന് രാഹുല്‍ ഫിഫ്റ്റി അടിച്ചത്. മുംൈബ ഇന്തയ്ക്കെതിരയായിരുന്നു കമ്മിന്‍സിന്റെ ഫിഫ്റ്റി. അടുത്ത അതിവേഗ ഫിഫ്റ്റിക്കാര്‍ കൊല്‍ക്കത്തയുടെ യൂസഫ് പഠാന്റെയും സുനില്‍ നരെയ്ന്റെയും നിക്കോളാസ് പൂരന്റെയും പേരിലാണ്. പതിനഞ്ച് പന്തിലായിരുന്നു ഇവരുടെ ഫിഫ്റ്റി നേട്ടം.