നിലക്കടല / കപ്പലണ്ടിയില്‍ നിന്നെടുക്കുന്ന ബട്ടര്‍ പീനട്ട് ബട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. സാധാരണ കടയിൽ നിന്നും വാങ്ങിക്കുന്നതാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. പീനട്ട് ബട്ടർ വീട്ടിൽ തന്നെ തയ്യറാക്കാം.
ആവശ്യമായചേരുവകൾ
- നിലക്കടല -2 കപ്പ്
- എണ്ണ-3 ടീസ്പൂണ്‍
- ഉപ്പ്-1 ടീസ്പൂണ്‍
- പഞ്ചസാര-3 ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
നിലക്കടല വറുത്തു തൊലി കളയുക. എണ്ണയും നിലക്കടലയും കൂട്ടിക്കലര്‍ത്തുക. ഇത് ഒരു ഫുഡ് പ്രോസസില്‍ ഇടുക. ഇതിനൊപ്പം ഉപ്പ്, പഞ്ചസാര എന്നിവ കലര്‍ത്തുകയും വേണം. ഇത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം ഒരു ടിന്നിലാക്കി കാറ്റു കടക്കാത്ത വിധത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.
















