നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപെടുന്നവരിൽ ബീഫ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുണ്ട്. ബീഫുകൊണ്ട് സ്വാദിഷ്ടമായ ഒരുപാട് വിഭവങ്ങൾ തയ്യറാക്കാം. ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ചില്ലി ബീഫ് ഫ്രൈ.
ആവശ്യമായ ചേരുവകൾ
- ബീഫ്- അരക്കിലോ
- സവാള-2
- തക്കാളി-2
- പച്ചമുളക്-6
- ക്യാപ്സിക്കം-1
- ഇഞ്ചി-1 കഷ്ണം
- തക്കാളി അരച്ചത്-4 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- കറുവാപ്പട്ട-ഒരു കഷ്ണം
- പെരുഞ്ചീരകം-അര ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- വെള്ളം
തയ്യറാക്കുന്ന വിധം
ബീഫ് നല്ലപോലെ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് പാകത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. പിന്നീട് പെരുഞ്ചീരകം, പച്ചമുളക്, ക്യാപ്സിക്കം, ഇഞ്ചി, മുളകുപൊടി, ജീരകം, കറുവാപ്പട്ട എന്നിവ ചേര്‍ത്തിളക്കണം.
മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക വേവിച്ചു വച്ചിരിയ്ക്കുന്ന ബീഫ് ചേര്‍ത്തിളക്കുക. ബീഫ് നല്ലപോലെ വെന്ത് മസാല പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുക്കാം. ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.