റൈസ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ മലയാളികളും. മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനമാണ് ചോറ്. ഒരു റൈസ് റെസിപ്പി നോക്കിയാലോ? ക്യാപ്‌സിക്കവും ബട്ടറും ചേര്‍ത്ത് തയ്യാറാക്കാവുന്ന ബട്ടര്‍ ക്യാപ്‌സിക്കം റൈസ്.
ആവശ്യമായ ചേരുവകൾ
- ചോറ്-2 കപ്പ്
- ക്യാപ്‌സിക്കം-1
- തേങ്ങാ ചിരകിയത്-1 ടീസ്പൂണ്‍
- പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍
- കടുക്-അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്-4
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
- കറുവാപ്പട്ട- 1 കഷ്ണം
- ഉപ്പ്
- ബട്ടര്‍
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതില്‍ കടുക്, ജീരകം എന്നിവ ചേര്‍ത്ത് പൊട്ടിയ്ക്കുക. കറുവാപ്പട്ട ഇതിലേയ്ക്ക ചേര്‍ത്തിളക്കണം. പിന്നീട് പച്ചമുളക് പേസ്റ്റും ചേര്‍ത്തിളക്കുക. പിന്നീട് ക്യാപ്‌സിക്കം അരി്ഞ്ഞതു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച ചോറു ചേര്‍ത്തിളക്കുക. ഒന്നു രണ്ടു മിനിറ്റു കഴിഞ്ഞ് വറുത്തു വച്ച കശുവണ്ടിപ്പരിപ്പു ചേര്‍ത്തിളക്കണം. തേങ്ങാ ചിരകിയതും ചേര്‍ത്തിളക്കുക. ബട്ടര്‍ ക്യാപ്‌സിക്കം റൈസ് തയ്യാര്‍. ചൂടോടെ കഴിയ്ക്കാം.