കുട്ടികള്‍ക്കു ഏറെ ഇഷ്ടപെട്ട ഒന്നാണ് ചീസ്. ഇതുവെച്ച് ചീസ് ബോള്‍സ് തയ്യറാക്കി നോക്കിയാലോ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യറാക്കാവുന്ന ഒന്നാണ് ചീസ് ബോൾസ്. പിള്ളേരെ വരുതിയിലാക്കാൻ ഇനി ഇതുമതി.
ആവശ്യമായ ചേരുവകൾ
- ചീസ് ഗ്രേറ്റ് ചെയ്തത്-1 കപ്പ്
- സവാള-1
- പച്ചമുളക്-3
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
- ബ്രെഡ്
- ഉപ്പ്
- മല്ലിയില
- എണ്ണ
തയ്യറാക്കുന്ന വിധം
സവാള, മല്ലിയില എന്നിവ ചെറുതായി അരിയുക. ഗ്രേറ്റ് ചെയ്ത ചീസില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബ്രെഡ് കഷ്ണങ്ങളുടെ ബ്രൗണ്‍ നിറത്തിലെ വശങ്ങള്‍ വെട്ടിക്കളയുക. ചീസ് കൂട്ട് അല്‍പമെടുത്ത് ഇതിനു നടുവില്‍ വയ്ക്കുക. നാലുവശത്തു നിന്നും ബ്രെഡ് ഉള്ളിലേക്കു മടക്കി ചീസ് ഉള്ളില്‍ വരത്തക്ക വിധത്തില്‍ ഉരുളയാക്കുക. അധികം വലുപ്പം വേണ്ട. ഇത്തരത്തില്‍ ചീസ്, ബ്രെഡ് എന്നിവയുപയോഗിച്ച് ചീസ് ബോളുകളുണ്ടാക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഉരുളകള്‍ തിളയ്ക്കുന്ന എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇവ വറുക്കണം. ചീസ് ബോളുകള്‍ തയ്യാര്‍. സോസ് ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.