ഓട്സ് ആരോഗ്യത്തിന് വളരെ നല്ലതായ ഒരു ഭക്ഷണമാണ്. ഓട്സിൽ ഫൈബറടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഓട്സ്ഇ ഉപയോഗിച്ച് ആരോഗ്യകരമായ ഒരുപാട് വിഭവങ്ങൾ തയ്യറാക്കാം. ഓട്സ് ഉപയോഗിച്ച് ഒരു ദോശയാവാം ഇന്ന്
ആവശ്യമായ ചേരുവകൾ
- ഓട്സ്-1 കപ്പ്
- അരിപ്പൊടി-കാല് കപ്പ്
- റവ-കാല്‍കപ്പ്
- തൈര്-അര കപ്പ്
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് 15 മിനിറ്റു വച്ചിരിയ്ക്കണം. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. വശങ്ങളില് അല്പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തു കഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരു ഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചട്നി കൂട്ടി ചൂടോടെ കഴിയ്ക്കാം.