നിലമ്പൂർ: മലപ്പുറം നിലമ്പൂർ ചാലിയാറിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖിലയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ മാനവേദൻ സ്കൂളിലെ വിദ്യാർഥിയാണ് അഖില.
ഇന്നലെ വൈകിട്ട് മൂന്നു മണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രിയോടെ പെൺകുട്ടിയെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.