സ്വാദിഷ്ടമായ മഷ്‌റൂം പുലാവ് റെസിപ്പി നോക്കിയാലോ

മഷ്‌റൂം/കൂണ്‍ ആരോഗ്യത്തിന് നല്ലൊരു ഭക്ഷണമാണ്. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ആഹാരത്തിൽ ഉൾപെടുത്താവുന്ന മികച്ച ഒന്നാണ് മഷ്‌റൂം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടുള്ള കുറവുകള്‍ ഇത് നികത്തുമെന്നാണ് പറയുന്നത്. മഷ്‌റൂം കൊണ്ട് സ്വാദിഷ്ടമായ പല പല വിഭവങ്ങളും തയ്യറാക്കാം. ഒരു മഷ്‌റൂം പുലാവ് പരീക്ഷിച്ചാലോ?

ആവശ്യമായ ചേരുവകൾ

  • അരി-അരക്കിലോ
  • സവാള-2
  • തക്കാളി-1
  • പച്ചമുളക്-1
  • കടുക്-1 ടീസ്പൂണ്‍
  • കൂണ്‍-200 ഗ്രാം
  • ഗ്രീന്‍പീസ്-അരകപ്പ്
  • ചോളം-ഒരു കപ്പ്
  • എണ്ണ
  • ഉപ്പ്

തയ്യറാക്കുന്ന വിധം

അരി കഴുകി വെള്ളമൊഴിച്ച് പാകത്തിന് വേവിച്ചെടുക്കുക. ചോളവും ഗ്രീന്‍പീസും വേവിച്ചെടുക്കണം. ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിയ്ക്കുക. പച്ചമുളക് ഇതിലേയ്ക്കു ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റണം. പാനിലേയ്ക്ക് തക്കാളി, ഉപ്പ് ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വേവിയ്ക്കണം.

ഇതിനു ശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന കൂണ്‍ ഇതിലേക്കു ചേര്‍ത്തിളക്കി വേവിയ്ക്കുക. ഇത് ഒരുവിധം പാകമാകുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ഗ്രീന്‍പീസ്, ചോളം എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വെള്ളം വറ്റിച്ചെടുക്കണം. വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ഇതിലേയ്ക്കിട്ട് ഇളക്കിയെടുക്കണം. ഇത് രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം. മഷ്‌റൂം പുലാവ് ചൂടോടെ കഴിയ്ക്കാം.