ആഹാ! ഉഗ്രൻ ടേസ്റ്റിൽ ചൈനീസ് രുചിയിൽ ഡ്രാഗണ്‍ ചിക്കന്‍

നോൺവെജ് കഴിക്കുന്നവർക്ക് ചിക്കന്‍, മട്ടന്‍, ബീഫ് വിഭവങ്ങള്‍ ഏറെ പ്രാധാന്യമേറിയതാണ്. എന്ത് സൽക്കാരങ്ങൾ ആണെങ്കിലും അതിൽ ഈ പറഞ്ഞ വിഭവങ്ങൾ ഉണ്ടായിരിക്കും. സൽക്കാരങ്ങൾക്ക് എന്നും ഒരേ വിഭവങ്ങൾ തന്നെയാണോ തയ്യറാക്കാറുള്ളത്? പതിവു വിഭവങ്ങളില്‍ നിന്നു മാറിയൊരു രുചി പരീക്ഷിച്ചു നോക്കിയാലോ? ഡ്രാഗണ്‍ ചിക്കന്‍ പരീക്ഷിച്ചു നോക്കൂ

ആവശ്യമായ ചേരുവകൾ

  • എല്ലില്ലാത്ത ചിക്കന്‍-1 കിലോ
  • ഇഞ്ചി ചെറുതായി അരിഞ്ഞത്-അര ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-അര ടേബിള്‍ സ്പൂണ്‍
  • ഉണക്കമുളക് ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍
  • തക്കാളി സോസ്-8 ഔണ്‍സ്
  • സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര-അര ടീ്‌സ്പൂണ്‍
  • സവാള-1
  • ഉള്ളിത്തണ്ട്-അര കെട്ട്

ചിക്കനില്‍ പുരട്ടാന്‍

  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക്-ഒന്നര ടീസ്പൂണ്‍
  • മുട്ട വെള്ള-1
  • കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍

തയ്യറാക്കുന്ന വിധം

ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടാനുള്ള സാധനങ്ങള്‍ ചേർത്ത് അര മണിക്കൂര്‍ പുരട്ടി വയ്ക്കണം. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ എണ്ണയില്‍ വറുത്തെടുക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ, സവാള എന്നിവ ചേര്‍ത്തിളക്കണം. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകു ചതച്ചതു ചേര്‍ക്കുക. പിന്നീട് സോസുകളും പഞ്ചസാരയും ചേര്‍ത്തിളക്കണം.

ഈ മിശ്രിതം നല്ലപോലെ കുഴമ്പു പരുവത്തിലാകുമ്പോള്‍ വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. മസാല ചിക്കനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. ഇതിലേക്ക് ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞിട്ട് ചൂടോടെ ഉപയോഗിക്കാം.