വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് പനീര്‍. ഔഷധഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ഭക്ഷണസാധനമാണ് പനീർ. ഇതിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരുമുണ്ടാകും. പനീര്‍ ഉപയോഗിച്ച് അടിപൊളി ടേസ്റ്റിൽ പനീര്‍ ടിക്ക തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പനീര്‍-250 ഗ്രാം
- ക്യാപ്‌സിക്കം-1
- ചുവന്ന ക്യാപ്‌സിക്കം-അര കപ്പ്
- തക്കാളി-1
- മസാലയ്ക്ക്
- തൈര്-1 കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടീസ്പൂണ്‍
- ജീരകപ്പൊടി-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
- തന്തൂരി മസാല-1 ടേബിള്‍ സ്പൂണ്‍
- കസൂരി മേത്തി-അര ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
- ബട്ടര്‍-1 ടേബിള്‍സ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
മസാലയ്ക്കുള്ള എല്ലാ ചേരുവകളും തൈരില്‍ ഒരുമിച്ചു കലര്‍ത്തുക. ഇത് രണ്ടായി പകുക്കുക. ഇതില്‍ ഒരു ഭാഗം പനീരില്‍ പുരട്ടുക. മറ്റേ ഭാഗം ക്യാപ്‌സിക്കം, തക്കാളി തുടങ്ങിയ കഷ്ണങ്ങളില്‍ പുരട്ടുക. ഇവ മൂന്നു മണിക്കൂര്‍ നേരം വച്ചിരിക്കണം. സ്‌കീവേഴ്‌സ് തണുത്ത വെള്ളത്തില്‍ താഴ്ത്തി വയ്ക്കുക.
മൈക്രോവേവ് 375 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കണം. ബേക്ക് ചെയ്യാനുള്ള ഒരു പാത്രമെടുത്ത് ഇതില്‍ അലുമിനിയം ഫോയില്‍ പൊതിയുക. ഇതില്‍ ബട്ടര്‍ പുരട്ടണം. പനീര്‍ കഷ്ണങ്ങളും പച്ചക്കറി കഷ്ണങ്ങളും ഒന്നിനു പുറകില്‍ ഒന്നായി സ്‌കീവേഴ്‌സില്‍ കോര്‍ക്കുക. ഇവ ബേക്കിംഗ് ഡിഷില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കണം. ഇവ ഏതാണ്ട് 20 മിനിറ്റ് ബേക്ക് ചെയ്യേണ്ടി വരും. ബേക്ക് ചെയ്ത പനീര്‍ പുറത്തെടുത്ത് ചൂടോടെ കഴിയ്ക്കാം.