ചൂടുകാലത്ത് ശരീരത്തിനു തണുപ്പോ നല്കാന് പലരും ജ്യൂസുകളും മില്‍ക് ഷേക്കുകളുമെല്ലാം ഐസ് ക്രീമുകളുമെല്ലാം തയ്യറാക്കുന്നതും കഴിക്കുന്നതും സ്വാഭാവികമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു ഷേക്ക് റെസിപ്പി ഇതാ, ബനാന യോഗർട് ഷേക്ക്. ഇത് അല്പം വ്യത്യസ്തമാണ്.
ആവശ്യമായ ചേരുവകൾ
- പഴം നുറുക്കിയത് -1 കപ്പ്
- വാനില യോഗര്‍ട്ട്-2 കപ്പ്
- വാനില ഫ്ളേവര്‍- 1 ടീസ്പൂണ്‍
- തേന്‍-2 ടേബിള്‍ സ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്-അര കപ്പ്
- എലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
- ഐസ്
തയ്യറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ഐസ് ഒഴികെയുള്ള എല്ലാ ചേരുവകയും ഒരുമിച്ച് മിക്സിയിലോ ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിച്ചെടുക്കാം. ഐസ് കഷ്ണങ്ങള്‍ പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കാം. വാനില ഫ്ളേവറിനു പകരം വേറെ ഏതു രുചികളില്‍ വേണമെങ്കിലും ഇതുണ്ടാക്കാം.