ചിക്കൻ സാന്റ്‌വിച്ച്, വെജ് സാന്റ്‌വിച്ച് എന്നിവയെല്ലാം തയ്യറാക്കാറുണ്ടല്ലേ, എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണമാണ് സാന്റ്‌വിച്ച്. ഉണ്ടാക്കാനും കഴിയ്ക്കാനും എളുപ്പമാണ്. കുട്ടികൾക്ക് ഇത് പ്രേത്യേകിച് ഇഷ്ടപെടും. സാന്റ്വിച്ചില്‍ അല്‍പം പഴങ്ങള്‍ ചേര്‍ത്ത് ഫ്രൂട്‌സ് സാന്റ്‌വിച്ച് തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ് കഷ്ണങ്ങള്‍-6
- പഴം-2
- പോംഗ്രനേറ്റ് സീഡ്-2 ടീസ്പൂണ്‍
- ആപ്പിള്‍-1
- സ്‌ട്രോബെറി-4
- പൈനാപ്പിള്‍ ജാം-അര കപ്പ്
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ബട്ടര്‍-അരക്കപ്പ്
- ചാട്ട് മസാല-1 ടീസ്പൂണ്‍
തയ്യറാറാക്കുന്ന വിധം
ബ്രെഡിന്റെ ബ്രൗണ്‍ നിറത്തിലുള്ള അരിക് നീക്കുക. പകുതി ബ്രെഡുകളുടെ ഒരു വശത്ത് നെയ്യും മറ്റുള്ളവയുടെ ഒരു വശത്ത് പൈനാപ്പിള്‍ ജാമും തേക്കുക. പഴങ്ങള്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇവ കൂട്ടിക്കലര്‍ത്തി ഇതില്‍ നിന്ന് അല്‍പം ബ്രെഡിന്റെ ഒരു ഭാഗത്തു വയ്ക്കുക. അല്‍പം ചാട്ട് മസാല, കുരുമുളകുപൊടി എന്നിവ ഇതിന് മീതേ വിതറുക. ഇതിന് മുകളില്‍ പൈനാപ്പിള്‍ ജാം പുരട്ടിയ ഭാഗമുള്ള ബ്രെഡ് വയ്ക്കുക. ഫ്രൂട്ട് ബ്രെഡ് തയ്യാര്‍.
ഈ ബ്രെഡ് ഗ്രില്‍ ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ ഫ്രഷ് ആയി കഴിയ്ക്കുന്നതു തന്നെയാണ് നല്ലത്. ഗ്രില്‍ ചെയ്താല്‍ പഴങ്ങളുടെ രുചിയില്‍ വ്യത്യാസം വരും.