ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണയുമായി യാക്കോബായ സഭ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ​ഗ്രി​ഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസം​ഗം ചൂണ്ടിക്കാണിച്ചാണ് മലങ്കര മെത്രാപ്പൊലീത്തയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നതെന്ന് ജോസഫ് ​ഗ്രി​ഗോറിയസ്.

യാക്കോബായ സഭയുടെ സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം. ഇത് ചൂണ്ടിക്കാണിച്ചാണ് ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് യാക്കോബായ സഭ എടുത്തിരുന്നു.