എരിവിഷ്ടപ്പെടുന്നവര്‍ക്ക് ആന്ധ്ര സ്‌റ്റൈല്‍ കറികളോട് കൂടുതല്‍ താല്‍പര്യമുണ്ടാകും. മസാലകളുടെ രുചിയും എരിവുമെല്ലാം ഹൈലൈറ്റ് ചെയ്തുനിൽക്കുന്നവയാണ് ആന്ധ്രാ സ്റ്റൈൽ കറികൾ. ഇത്തരം വിഭവങ്ങൾക്ക് സ്വാദും കൂടും. ഇന്നൊരു ആന്ധ്ര സ്റ്റൈല്‍ റെഡ് ചിക്കന്‍ കറി തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അര കിലോ
- സവാള-1
- തക്കാളി-2
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീ്‌സ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- പച്ചമുളക്-3
- പഞ്ചസാര-അര ടീസ്പൂണ്‍
- ഗരം മസാല-കാല്‍ ടീസ്പൂണ്‍
- കശുവണ്ടിപ്പരിപ്പ്-5
- തൈര് – ഒരു ടീസ്പൂണ്‍
- കോണ്‍ഫ്‌ളോര്‍ – 1 ടീസ്പൂണ്‍
- മല്ലിയില
- പുതിനയില
- ചുവന്ന ഫുഡ് കളര്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇതിലേയ്ക്കു ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കശുവണ്ടിപ്പരിപ്പ് അരച്ചത്, തൈര്, ഗരം മസാല എന്നിവയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കണം. മുകളിലെ കൂട്ടിലേയ്ക്ക് തക്കാളി ചേര്‍ത്തിളക്കുക. ഇതിലേക്ക് പച്ചമുളകും ചിക്കനും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് വേവിയ്ക്കുക. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ മല്ലിയില, പുതിനയില എന്നിവ ചേര്‍ത്തിക്കുക. ഫുഡ് കളറും ചേര്‍ക്കാം. സ്വാദിഷ്ടമായ ആന്ധ്ര സ്റ്റൈല്‍ ചിക്കന്‍ മസാല തയ്യാറായിക്കഴിഞ്ഞും. ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാം.