ദുബൈ: മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും ഇന്ത്യയുടെ വൈവിധ്യങ്ങൾ സംരക്ഷിക്കാനും കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്ന് കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം അഭിപ്രായപ്പെട്ടു.
ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രചാരണ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ണൂർ, ഇൻകാസ് ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, വൈസ് പ്രസിഡന്റ് സി.എ. ബിജു, കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റ് മൊയ്തു വാരം, ഷംസുദ്ദീൻ മുണ്ടേരി, പവിത്രൻ ബാലൻ, അൻസാരി പയ്യാമ്പലം, ജമാൽ മനയത്ത്, സുനീത് അഴീക്കോട്, സുനിൽ നമ്പ്യാർ, ഷൈജു എടക്കാട്, നിയാസ് പേരാവൂർ, സി.കെ. ഉനൈസ് മട്ടന്നൂർ, നിഹ്മത്ത് അറക്കൽ, ബഷീർ, റാഫി ധർമടം തുടങ്ങിയവർ സംസാരിച്ചു. ദുബൈ-കണ്ണൂർ ജില്ല കെ.എം.സി.സി ജന. സെക്രട്ടറി സൈനുദ്ദീൻ ചേലേരി സ്വാഗതവും ഷൈജു അമ്മാനപ്പാറ നന്ദിയും പറഞ്ഞു.