നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരൻ. സ്വാതി കുഞ്ചൻ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ്. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. കുഞ്ചൻ, ശോഭ ദമ്പതികളുടെ ഇളയ മകളാണ്. ശ്വേതയാണ് മറ്റൊരു മകൾ.
കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ തന്റെ കുടുംബത്തിന്റെ നിറസാന്നിധ്യം കുഞ്ചന്റെ മകളുടെ വിവാഹത്തിൽ മമ്മൂട്ടി രേഖപ്പെടുത്തി.മോഹൻലാൽ, ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ, കുഞ്ചാക്കോ ബോബൻ, ലാൽ, ആന്റോ ജോസഫ്, സിദ്ദീഖ്, ജയസൂര്യ എന്നിവർ എത്തിച്ചേർന്നപ്പോൾ അനാരോഗ്യം വകവയ്ക്കാതെ ശ്രീനിവാസൻ വിവാഹത്തിന് വന്നതിൽ തന്റെ മനസ് നിറഞ്ഞതായി കുഞ്ചൻ അറിയിച്ചു.
താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ധർമജനും കുടുംബവും
ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി മാറിയ സ്വാതി ഇന്ന് ഏറെ തിരക്കുള്ള ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ കമ്യുണിക്കേഷനിൽ ബിരുദം. ഇവിടുത്തെ പഠനം നേടിക്കൊടുത്ത വലിയ അവസരങ്ങൾക്ക് പിന്നാലെ, ഫെമിനയിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരമൊരുങ്ങി
ഇന്റേൺഷിപ്പിന് ശേഷം സ്വാതി ദുബായിലേക്ക്. ഇവിടെ മനീഷ് അറോറയ്ക്കൊപ്പം പ്രവർത്തിച്ചു. ശേഷം ഫെമിന മാസികയുടെ സ്റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ച കാലയളവിൽ കവർ ചിത്രങ്ങൾക്ക് നിരവധി സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്തതും സ്വാതിയുടെ നേതൃത്വത്തിലായിരുന്നു.