‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് താരം

'ആവേശം' ഹാങ്ങോവ‍ർ വിട്ടുമാറാതെ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു.സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും സാമന്ത പ്രശംസിച്ചു.

സുഷിനെ ജീനിയസ് എന്നാണ് നടി വിശേഷിപ്പിച്ചത്. ചിത്രത്തിലെ ​ഗാനത്തിനൊപ്പമാണ് സാമന്തയുടെ പോസ്റ്റ്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്.