കുറ്റവാളികൾ പല തരത്തിൽ ഉണ്ട് .പല മോട്ടീവുകളും കൊണ്ട് നടക്കുന്നവരും ഉണ്ട് അതിൽ ചിലർ മുന്നേ നടന്ന കുറ്റവാളികളുടെ പാത ,മറ്റുചിലർ സിനിമ കണ്ട മറ്റു ചിലർ ആകട്ടെ പുസ്തകങ്ങൾ വായിച്ചും . 1958 ഏപ്രിൽ 13 ന് ആൽഫ്രഡ് ഹിച്ച്‌കോക് എഴുതിയ ഒരു ബുക്ക് ഉണ്ട് . ‘ലാംബ് റ്റു ദി സ്ലോട്ടർ ‘ ഈ കഥയെ അടിസ്ഥാനം ആക്കി ഒരു കുറ്റം കൃത്യം നടത്തിയിരിക്കുകയാണ് ഒരാൾ .2022 ആണ് സംഭവം .ഇനി ഹിച്ച്‌കോക്കിന്റെ കഥയിലേക്ക് വരാം…
പോലീസ് ഡിറ്റക്ടീവായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഭർത്താവ് പാട്രിക് കാത്തിരിക്കുന്ന ഗർഭിണിയായ വീട്ടമ്മയാണ് മേരി മലോണി. അവൻ തിരികെ വരുമ്പോൾ, അവൻ അസാധാരണമായി അകന്നിരിക്കുന്നതായി മേരി ശ്രദ്ധിക്കുന്നു. ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടില്ലെങ്കിലും, പാട്രിക് വിവാഹമോചനം ആവശ്യപ്പെട്ടതായി സൂചനയുണ്ട്, കാരണം “അവളെ പരിപാലിക്കും”.മയക്കത്തിലാണെന്ന് തോന്നുന്നു, മേരി അവരുടെ അത്താഴത്തിന് പാചകം ചെയ്യാൻ നിലവറയിലെ ഡീപ് ഫ്രീസറിൽ നിന്ന് ഒരു വലിയ ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു. മേരിയുടെ പുറകിലുള്ള പാട്രിക്, താൻ പുറത്തു പോകുന്നതിനാൽ തനിക്ക് അത്താഴം ഒന്നും ഉണ്ടാക്കരുതെന്ന് ദേഷ്യത്തോടെ അവളെ വിളിച്ചു. അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, മേരി പെട്ടെന്ന് ആട്ടിൻകുട്ടിയുടെ തണുത്തുറഞ്ഞ കാലുകൊണ്ട് പാട്രിക്കിൻ്റെ തലയുടെ പിൻഭാഗത്ത് അടിച്ചു, തൽക്ഷണം അവനെ കൊന്നു.
കഥയിൽ ഭർത്താവിനെ ഭാര്യ എന്തിന് കൊന്നു എങ്ങനെ ഈ കുറ്റം മറച്ചു വച്ച് എന്നതിലേക്നി വരാം അതിന് മുൻപ് പറഞ്ഞു വന്ന കേസിനെ കുറിച്ച് അറിയണ്ടേ … കുറ്റവാളി കൊന്നത് ഏതായാലും മനുഷ്യനെ അല്ല ..കൊല്ലത്തു മേയാൻ വിട്ട പശുവിനെ ആണ് കൊന്നത് ,കൊന്നത് മാത്രം അല്ല ആ തെളിവ് ഒളിപ്പിച്ചതാണ് രസം ..കൊല്ലത്ത് മേയാൻ വിട്ട പശുവിനെ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവർ ചേർന്ന് വെടിവച്ച കൊന്നു .ഹംഗ്റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവര്‍ ഉപയോഗിച്ചിരുന്നു.കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത്.മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയില്‍പാം എസ്റ്റേറ്റില്‍ സാധാരണക്കാരായ കര്‍ഷകരാണ് അവരുടെ പശുക്കളെ ഉള്‍പ്പെടെ മേയാന്‍ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഇനി ബാക്കി കഥ പറയാം ..മേരി പാട്രിക് മരിച്ചുവെന്ന് മനസ്സിലാക്കി, എന്തുചെയ്യണമെന്ന് ചിന്തിക്കാൻ തുടങ്ങുന്നു. ഗർഭസ്ഥ ശിശുവിനെക്കുറിച്ച് ചിന്തിച്ച്, കൊലപാതകം മറച്ചുവെക്കാൻ അവൾ തീരുമാനിക്കുന്നു. അവൾ ആട്ടിൻകുട്ടിയുടെ കാൽ തയ്യാറാക്കുകയും തെളിവുകൾ നശിപ്പിക്കാൻ അടുപ്പിൽ വയ്ക്കുകയും ചെയ്യുന്നു..ഇത് പാകം ചെയ്‌ത് അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥർക്ക് വിളമ്പുന്നു .തെളിവ് കണ്ടെത്താൻ വന്നവർ തന്നെ തെളിവ് തിന്നു ..കൊള്ളാം അല്ലെ ..ഇത് പോലെ റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവർ ചേർന്ന് വെടിവച്ച കൊന്ന പശുവിനെ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷന്‍(Police Station), ഫയര്‍ സ്‌റ്റേഷന്‍(Fire Station) എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇറച്ചിക്കറി വിതരണം നടത്തിയത് . പിന്നീട് കേസ് പുറത്തു വന്നു .ഇവർക്ക് എതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട് .