ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി.ആവശ്യമെങ്കില്‍ ജയിലില്‍ തന്നെ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്ന് കോടതി അറിയിച്ചു. കെജ്രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റൂസ് അവന്യൂ കോടതി ഉത്തരവിട്ടു.
കെജ്രിവാവാളിന് എല്ലാ കേസുകളില്‍ നിന്നും അസാധാരണ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി, ഹര്‍ജിക്കാരനായ നിയമ വിദ്യാര്‍ത്ഥിക്ക് 75000 രൂപ പിഴയിട്ടു. അതേസമയം ഡല്‍ഹി മദ്യനയഅഴിമതിയിലെ സിബിഐ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റി.
ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.