പ്രോട്ടീന്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ഭക്ഷണമാണ് ഓംലെറ്റ്. ഇനി ഓംലെറ്റ് തയ്യറാക്കുമ്പോൾ അല്പം വ്യത്യസ്തമായി തയ്യറാക്കിയാലോ? വെറും ഓംലറ്റ് അല്ല, മഷ്റൂം ഓംലറ്റ്. മുട്ടയ്ക്കൊപ്പം കൂണ് ചേര്‍ന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും.
ആവശ്യമായ ചേരുവകൾ
- മുട്ട-6
- സവാള-2
- കൂണ്-100 ഗ്രാം
- ഇഞ്ചി-ചെറിയ കഷ്ണം
- പച്ചമുളക്-2
- വെജിറ്റബിള്‍ ഓയില്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് പച്ചമുളക്, ഗ്രേറ്റ് ചെയ്ത ഇഞ്ചി, സവാള, കഷ്ണങ്ങളാക്കിയ മഷ്റൂം എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഒന്നോ രണ്ടോ മുട്ട ഉടച്ച് നല്ലപോലെ ഇളക്കി പാനിലേക്കൊഴിക്കുക. പാന്‍ പതുക്കെ കറക്കി ഓംലറ്റ് ഷേപ്പിലാക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ ഇത് മറിച്ചിട്ടു വേവിയ്ക്കാം. മഷ്റൂം ഓംലറ്റ് ചൂടോടെ കഴിയ്ക്കാം.