പത്തിരിയോ ചപ്പാത്തിയോ എന്തുമാകട്ടെ, ഇനി ബീഫ് കറി ഇങ്ങനെ തയ്യറാക്കു

പത്തിരിയോ ചപ്പാത്തിയോ എന്തുമാകട്ടെ ബീഫ് കറി നിർബന്ധമാണ്. ബീഫിൽ എന്തെല്ലാം വെറൈറ്റികൾ കണ്ടെത്താമോ അതെല്ലാം മലയാളികൾ കണ്ടെത്തും. ഇന്ന് ഒരു വെറൈറ്റി ബീഫ് കറി തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബീഫ്-അരക്കിലോ
  • ഉരുളക്കിഴങ്ങ്-കാല്‍ കിലോ
  • സവാള-1
  • മുളകുപൊടി-2ടീസ്പൂണ്‍
  • വിനെഗര്‍-3 ടീസ്പൂണ്‍
  • കറുവാപ്പട്ട-ഒരു കഷ്ണം
  • ഗ്രാമ്പൂ-3
  • വെളുത്തുള്ളി-4 അല്ലി
  • ഏലയ്ക്ക-2
  • ഇഞ്ചി-ചെറിയ കഷ്ണം
  • ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

ബീഫ് ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. കഴുകിയ ശേഷം ചെറുനാരങ്ങാനീര്, വിനെഗര്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടി വയ്ക്കണം. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ബീഫില്‍ പുരട്ടി വയ്ക്കണം. ഇത് ഒരു മണിക്കൂര്‍ വയക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ ചേര്‍ക്കണം. ഇത് വഴറ്റിയ ശേഷം ബീഫ് ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കാം. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അല്‍പം ഉപ്പു ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക. ഇറച്ചി വെന്തു കഴിഞ്ഞാല്‍ വറുത്തു ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ത്തിളക്കാം. അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞു ചേര്‍ക്കുക. ബീഫ് കറി ചൂടോടെ കഴിയ്ക്കാം.