ഇടതുപക്ഷത്തിന് രണ്ട് വോട്ട് കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടേ എന്ന് താന്‍ കരുതിയെന്നും പ്രദീപന്‍ പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. കാസർഗോഡ് ചീമേനിയിൽ ആണ് സംഭവം . അഞ്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഫീല്‍ഡ് ഓഫിസര്‍ എം പ്രദീപനെതിരെയാണ് പരാതി. ഇയാള്‍ ഇരട്ടവോട്ടിനെക്കുറിച്ച് സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. എം വി ശില്‍പരാജാണ് ഫീല്‍ഡ് ഓഫിസര്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിരിക്കുന്നത്. ശില്‍പരാജിന്റെ ഇരട്ടവോട്ട് കണ്ടെത്തിയത് റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പ്രദീപന്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയത്. ഇതേത്തുടര്‍ന്ന് താന്‍ അഞ്ചോളം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു ഇടതുപക്ഷ അനുഭാവിയായതിനാല്‍ താനിതൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പ്രദീപന്‍ ശില്‍പരാജിനോട് പറഞ്ഞ ശബ്ദ സന്ദേശമാണ് പരാതിയ്ക്ക് ആധാരം.