പ്രാതലിന് ചീസ് എഗ് ടോസ്റ്റ് റെസിപ്പി

പ്രാതല്‍ രാജാവിനെപ്പോലെ കഴിക്കണമെന്നാണ് പറയാറ്. കാരണം ഒരു ദിവസത്തിന്റെ ഊർജം മുഴുവനും അന്നത്തെ പ്രഭാതഭക്ഷണത്തിനെ അപേക്ഷിച്ചിരിക്കും. ബ്രേക്ഫാസ്റ്റിൽ ഉൾപെടുത്താവുന്ന ഒരു ഭക്ഷണമാണ് മുട്ട. ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെ നല്ലതാണ്. പ്രാതലിന് ചീസ് എഗ് ടോസ്റ്റ് തയ്യറാക്കുന്നത് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബ്രെഡ്-6 കഷ്ണം
  • ചീസ്-100 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
  • മുട്ട-1
  • പച്ചമുളകു പേസ്റ്റ്-2 ടീസ്പൂണ്‍
  • വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

തയ്യറാക്കുന്ന വിധം

മുട്ട നല്ലപോലെ ഉടയ്ക്കുക. മൈക്രോവേവ് 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വയ്ക്കുക. മുട്ട ഉടച്ചതിനൊപ്പം ചീസ്, പച്ചമുളകു, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലപോലെ കൂട്ടിക്കലര്‍ത്തുക. ഒരു ബ്രെഡിന്റെ ഉള്‍വശത്ത് ഈ മിശ്രിതം അല്‍പമെടുത്ത് പുരട്ടുക. ഈ ബ്രെഡ് അലുമിനിയം ട്രേയില്‍ വച്ച് അവനില്‍ ബേക്കു ചെയ്‌തെടുക്കണം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്കു ചെയ്തണം. ചീസ് എഗ് ടോസ്റ്റ് തയ്യാര്‍. ഇത് ചൂടോടെ കഴിയ്ക്കാം.