ഇൻസുലിനും മരുന്നും കുറയ്ക്കാം: ബി പി മാറ്റാൻ രാവിലെ ഇതൊരു ഗ്ലാസ് കുടിച്ചാലോ?

ജീവിത ശൈലി രോഗമാണ് ബി പി. സമീകൃതമല്ലാത്ത ഭക്ഷണ ക്രമം, വ്യായാമില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയെല്ലാം ബി പി വർധിക്കുന്നതിന് കാരണമാകും. എന്നാൽ ചില ശീലങ്ങൾ ചിട്ടപ്പെടുത്തി എടുക്കുന്നതിലൂടെ നമുക്ക് പല രോഗങ്ങളും നിയന്ത്രിക്കുവാനാകും. ബി പി കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

തക്കാളി ജ്യൂസ്

100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്. അതിനാല്‍ രാവിലെ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ് ജ്യൂസ്

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

ഓറഞ്ചു ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.

സ്ട്രോബെറി ജ്യൂസ്

സ്ട്രോബെറി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

സ്ട്രോബെറി ജ്യൂസ്

വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.