ഇപ്പോൾ എന്തെങ്കിലും വിവരങ്ങൾ അറിയണമെങ്കിൽ ഉടനെ ക്രോം തേടി പോകുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ക്രോമിന്റെ ഉപയോഗം കുറച്ച കൂടി അപ്പ്ഡേറ്റഡ് ആക്കുവാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാലോ?
ഈ കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കുക
ടാബുകൾ അലങ്കോലമായി കിടക്കാൻ അനുവദിക്കുന്നതിനുപകരം അവയെ ഗ്രൂപ്പുകളായി ക്രമീകരിക്കാനാകും. ടാബിൽ റൈറ്റ് ക്ലിക്ക് ചെയ്തശേഷം “ഗ്രൂപ്പിലേക്ക് ടാബ് ചേർക്കുക” തിരഞ്ഞെടുത്ത് ഗ്രൂപ്പിന് പേര് നൽകാനാകും.. എളുപ്പത്തിൽ ഗ്രൂപ്പുകൾ തമ്മിൽ വേർതിരിച്ചറിയാൻനിറങ്ങൾ ഉപയോഗിക്കാം.
ബുക്ക്‌മാർക്കിങ്: ബുക്ക്‌മാർക്കുകളിൽ വിഭാഗമനുസരിച്ച് അവയെ ഓർഗനൈസ് ചെയ്യാനാകും. ആവശ്യമുള്ളത് വേഗത്തിൽ കണ്ടെത്താൻ ബുക്ക്മാർക്ക് ബാറിലെ തിരയൽ പ്രവർത്തനം ഉപയോഗിക്കുക.
ക്രോമിലെ കുറുക്കുവഴികൾ
വെബ്‌സൈറ്റ് വിലാസങ്ങൾ നൽകുന്ന ക്രോമിന്റെ മുകളിലെ ബോക്‌സാണ് ഓമ്‌നിബോക്‌സ്. ഇത് വെബ്‌സൈറ്റ് വിലാസങ്ങൾക്ക് മാത്രമല്ല. ഇത് ഒരു കാൽക്കുലേറ്ററും കറൻസി കൺവെർട്ടറും മറ്റും കൂടിയാണ്.