ബംഗളുരു: അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനെ ബംഗളുരു വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ചെക്ക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മഞ്ഞ നിറത്തിലുള്ള 10 അനാക്കോണ്ടകളെയാണ് കടത്താൻ ശ്രമിച്ചത്.
ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. യാത്രക്കാരൻ ബാങ്കോക്കിൽ നിന്നാണ് അനാക്കോണ്ടയുമായി വിമാനത്തിൽ കയറിയത്. തുടര്‍ന്ന് ബംഗളുരുവിൽ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചു.
#Indiancustomsatwork Bengaluru Air #Customs intercepted attempt to smuggle 10 yellow Anacondas concealed in checked-in bag of a pax arriving from Bangkok. Pax arrested and investigation is underway. Wildlife trafficking will not be tolerated. #CITES #WildlifeProtection 🐍✈️ pic.twitter.com/2634Bxk1Hw
— Bengaluru Customs (@blrcustoms) April 22, 2024
വന്യമൃഗങ്ങളെ കടത്തുന്നത് ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് കുറിപ്പ്. മഞ്ഞ അനക്കോണ്ട ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന ഒരു പാമ്പിനമാണ്. ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞ അനക്കോണ്ടകള്‍ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യന്‍ നിയമം അനുസരിച്ച് വന്യജീവികളെ കടത്തുന്നത് നിയമവിരുദ്ധമാണ്.