ന്യൂഡൽഹി: അനിൽ ആന്റണി പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളുമായി ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണിക്കെതിരെ ആരോപണം കടുപ്പിച്ച് നന്ദകുമാർ. സ്റ്റാൻഡിങ് കൗൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്.
പത്തുലക്ഷം രൂപയാണ് ശോഭ വാങ്ങിയത്. പത്തുലക്ഷം രൂപ നൽകിയതിന്റെ രസീതും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോദിയും അനിൽ ആന്റണിയും ആന്‍ഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.