ഊണിന് ഒരു സിപിംള്‍ പരിപ്പുകറി വേണോ?

ആരോഗ്യത്തിന് മികച്ച ഒരു ഭക്ഷണവസ്തുവാണ് പരിപ്പ്. ഇത് ഏറ്റവും മികച്ചതുമാണ്. എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ് പരിപ്പ്. സാധാരണ സാമ്പാർ തയ്യറാക്കുമ്പോഴാണ് മലയാളികൾ അധികവും പരിപ്പ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ന് ഒരു പരിപ്പ് കറി ആയാലോ? വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കാവുന്ന പരിപ്പ്കറി റെസിപ്പി

ആവശ്യമായ ചേരുവകൾ

  • ചുവന്ന പരിപ്പ്-1 കപ്പ്
  • തക്കാളി അരച്ചത്-1 കപ്പ്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
  • പച്ചമുളക്-4
  • ജീരകം-അര ടീ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില

തയ്യറാക്കുന്ന വിധം

പരിപ്പ്, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്്ക്കണം. അല്‍പം വെള്ളത്തോടെയാവണം വേവിയ്‌ക്കേണ്ടത്. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ ജീരകം പൊട്ടിയ്ക്കുക. കറിവേപ്പില ചേര്‍ക്കണം.ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും അരച്ചു വച്ച തക്കാളിയും ചേര്‍ക്കുക. ഇത് തീ കുറച്ചു വച്ച് അല്‍പനേരം തിളപ്പിക്കു. വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്ത് അല്‍പനേരം വേവിക്കുക. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

പരിപ്പ് വല്ലാതെ വേന്തുടയാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണമെങ്കില്‍ ഇതില്‍ അല്‍പം ഗരം മസാലയും ചേര്‍ക്കാം.