ചൂട്കാലത്ത് ദാഹം മാറ്റാനും ഊര്‍ജം ലഭിക്കാനും വളരെ നല്ലൊന്നാണ് ലസി. ആരോഗ്യത്തിനും ഒരുപോലെ ഗുണമുള്ളതാണ്. ഓരോരുത്തരുടെ ഇഷ്ട്ടനുസരണം ലസിയുണ്ടാക്കാം. നാട്ടിലും വീട്ടിലും ഇപ്പോൾ മാങ്ങ സുലഭമാണ്. മാങ്ങ ചേര്‍ത്ത് രുചികരമായ മാംഗോ ലസി ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ-4 തണുപ്പിച്ച
- പാല്-നാലു കപ്പ്
- തൈര്-2 കപ്പ്
- പഞ്ചസാര – ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
പിസ്ത, ബദാം, ചെറി-അരക്കപ്പ മാങ്ങ, പാല്, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.